Friday, November 8, 2013

പൂക്കാലം ബാബു.എ.പി


                                    പൂക്കാലം
                                                            ബാബു.എ.പി     
എന്തിനീ നേത്രങ്ങൾ സജലങ്ങളായ് സഖീ,
നിന്റെ  ഓർമയുടെ കഴ്ച്ചപുറങ്ങളിൽ നിന്നും
കണ്ണീരിനാൽ എന്നെ മറയ്കുവതെന്തിനു വൃഥാ
സ്വപ്നങ്ങളിലാണെങ്കിലും
നീയെനിക്കായ്, സ്നേഹവായ്പുകളാൽ
ഒരുക്കിയ  കിളിക്കൂടിന്റെ
ജാലക വാതിലിനരികിലിരുന്നു, ഞാനിന്ന്
മരണം മറക്കുന്നു മോഹിനീ.

വാതിലിനപ്പുറം കയ്യെത്താ ദൂരത്ത്‌
നീയൊരിക്കെലെനിക്കായ്‌  നട്ടുവളർത്തിയ
മന്ദാരമിന്നു മനസ്സിൽ പൂത്തുലഞ്ഞിരിക്കുന്നതും
രാവിൻ സ്നിഗ്ധ സൌന്ദര്യം നുകരുവനായ്
ഈറൻ നിലാവിന്റെ ചില്ലകളിൽ 
വശ്യ മനോഹര രാവിലൊരിണക്കുരുവിയായ്
ഓർമ്മകൾ കൊക്കുരുമ്മി മനസ്സ് കൈമാറുന്നതും
കാണുമ്പോൾ
സ്വപ്നങ്ങളിലാണെങ്കിലും
നീയെനിക്കായ് സ്നേഹവായ്പുകളാൽ
ഒരുക്കിയ കിളിക്കൂടിന്റെ
ജാലക വാതിലിനരികിലിരുന്നു ഞാനിന്ന്
മരണം മറക്കുന്നു പ്രിയേ.

നിന്റെ ദീർഘ നിശ്വാസങ്ങൾ മന്ദമാരുതനായ്
വാതിലിനപ്പുറത്തെ മന്ദാര ചില്ലകളിൽ
തഴുകിയൊഴുകുമ്പോൾ, പുഞ്ചിരിയുടെ
മന്ദാരങ്ങൾ  മനസ്സിലെന്തെന്താശ്വാസ
കിരണങ്ങൾഎന്നിലുദിച്ചില്ല,
പറയൂ സഖീ,
മനസ്സിന്റെ വാതിലിനപ്പുറം,
എല്ലാം ചിരിയിലൊതുക്കി
ഒന്നും പറയാതെ പോകുന്ന
വസന്തങ്ങളിൽ
നമ്മുടെ ജീവിതത്തിന്റെ
പൂക്കാലമുണ്ടായിരുന്നെന്ന്.

No comments:

Post a Comment