Friday, November 8, 2013

ഒരു മഴക്കാലം –Babu.A.P



ഒരു മഴക്കാലം –Babu.A.P

ഒരു വേനലറുതിയിൽ
                ഇരുൾ വീണ സന്ധ്യയിൽ
സുഖമുള്ളോരനുഭൂതി
                                മഴയായവൾ
മഴ പെയ്തു മണ്ണിsâþ
                                യാഴങ്ങളിൽ നിന്നു-
മുയിരി നാമ്പുകൾ
                                പുനർജനിച്ചു.
ജീവിതം മൃതിയെന്ന
               ലഘു സമവാക്യം
സ്മൃതിയിൽ ശിലാ ലിഖിതങ്ങളായി
               ഉറപ്പിച്ച വേളയിൽ
'സുഖമായൊരനുഭവം
               തന്നെയീ ജീവിതം'
എന്നുറക്കെ ഉദ്ഘോjnക്കാൻ
               വന്ന തപസ്വിനീ
ജന്മ ജന്മാ´രങ്ങളിൽ
               ദുരയുടെ കലാപത്തീ
ജയം കൊയ്ത  വഴികളിൽ
               കലശ തെളിനീരിനാൽ
മണ്ണും മനസ്സും കുളിർപിച്ച
               മോക്ഷ പ്രദായിനീ ദേവീ
വഴിയമ്പലങ്ങളിൽ
                                ബലിച്ചോറു നേദിച്ച്
വിശപ്പി പാഥേയം
               വഴിയിലുപേക്ഷിച്ച്
ബലിപിണ്ഡമർപിച്ചു
               വീർപിട്ടു  നിൽ¡pമ്പോൾ
ഒരു വേനലറുതിയിൽ
               സുഖമുള്ളോരനുഭൂതിമഴയായി നീ .

പൂക്കാലം ബാബു.എ.പി


                                    പൂക്കാലം
                                                            ബാബു.എ.പി     
എന്തിനീ നേത്രങ്ങൾ സജലങ്ങളായ് സഖീ,
നിന്റെ  ഓർമയുടെ കഴ്ച്ചപുറങ്ങളിൽ നിന്നും
കണ്ണീരിനാൽ എന്നെ മറയ്കുവതെന്തിനു വൃഥാ
സ്വപ്നങ്ങളിലാണെങ്കിലും
നീയെനിക്കായ്, സ്നേഹവായ്പുകളാൽ
ഒരുക്കിയ  കിളിക്കൂടിന്റെ
ജാലക വാതിലിനരികിലിരുന്നു, ഞാനിന്ന്
മരണം മറക്കുന്നു മോഹിനീ.

വാതിലിനപ്പുറം കയ്യെത്താ ദൂരത്ത്‌
നീയൊരിക്കെലെനിക്കായ്‌  നട്ടുവളർത്തിയ
മന്ദാരമിന്നു മനസ്സിൽ പൂത്തുലഞ്ഞിരിക്കുന്നതും
രാവിൻ സ്നിഗ്ധ സൌന്ദര്യം നുകരുവനായ്
ഈറൻ നിലാവിന്റെ ചില്ലകളിൽ 
വശ്യ മനോഹര രാവിലൊരിണക്കുരുവിയായ്
ഓർമ്മകൾ കൊക്കുരുമ്മി മനസ്സ് കൈമാറുന്നതും
കാണുമ്പോൾ
സ്വപ്നങ്ങളിലാണെങ്കിലും
നീയെനിക്കായ് സ്നേഹവായ്പുകളാൽ
ഒരുക്കിയ കിളിക്കൂടിന്റെ
ജാലക വാതിലിനരികിലിരുന്നു ഞാനിന്ന്
മരണം മറക്കുന്നു പ്രിയേ.

നിന്റെ ദീർഘ നിശ്വാസങ്ങൾ മന്ദമാരുതനായ്
വാതിലിനപ്പുറത്തെ മന്ദാര ചില്ലകളിൽ
തഴുകിയൊഴുകുമ്പോൾ, പുഞ്ചിരിയുടെ
മന്ദാരങ്ങൾ  മനസ്സിലെന്തെന്താശ്വാസ
കിരണങ്ങൾഎന്നിലുദിച്ചില്ല,
പറയൂ സഖീ,
മനസ്സിന്റെ വാതിലിനപ്പുറം,
എല്ലാം ചിരിയിലൊതുക്കി
ഒന്നും പറയാതെ പോകുന്ന
വസന്തങ്ങളിൽ
നമ്മുടെ ജീവിതത്തിന്റെ
പൂക്കാലമുണ്ടായിരുന്നെന്ന്.

Tuesday, October 1, 2013

 കാലൻ



കാലൻ നാട്ടിലിറങ്ങി നടന്നു തുടങ്ങി.
മരണം മണം പിടിച്ചു നടക്കുന്നു വഴികളിൽ.
ഇരുട്ടു നങ്കൂരമിട്ടതിനാൽ,
വഴിയടഞ്ഞുപോയ നാൽകവലകളിൽ,
പേടിയോടെ,
എന്നാൽ അതിലേറെ കൊതിയോടെ,
ആളുകൾ എന്തിനെയോ കാത്തിരിക്കുന്നു.
കാലനിറങ്ങിയോ...........
എങ്കിലെത്ര നന്നായേനെ .........
വഴിയടഞ്ഞുപോയ നാൽകവലകൾ
തുറന്നുകിട്ടിയേനെ.....
എനിക്കെങ്കിലും!!!

Tuesday, July 5, 2011

Tuesday, June 28, 2011

CORRUPTION AND EXPLOITATION OF WOMEN

Kerala has become an abode of corruption and exploitation of women. It cut acrosses, political affiliation, religion and all sorts of caste and class. Education is the best suited industry for all people. The poor and marginalised are being ostracised or pulled out from the main stream of all sorts of development. What is the way out?